ലാങ്കി : നയന വൈദേഹി സുരേഷ് ചില കഥകൾ വെറും പുസ്തക താളുകളിൽ മാത്രം വിടർന്നുനില്ക്കുന്നവയല്ല; അവ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങി , നമ്മുടെ സ്വന്തം ഭൂതകാലത്തോട് ചേര്‍ന്നുപോകുംവിധം നമ്മുടെ ഓർമകളെ തൊട്ടുണർത്തുന്നവയാണ്. അയാളുടെ വിരമിക്കൽ ചടങ്ങിൽ കൈമാറിയ നോവൽ അത്തരത്തിലൊന്നാണ്—അത് വെറുമൊരു മഷിപുരണ്ട അക്ഷരങ്ങളുള്ള പുസ്തകത്താൾ ആയിരുന്നില്ല ; മറിച്ച്, മറന്നുപോയ ഒരു കാലഘട്ടത്തിലേക്കുള്ള പാലമാണ്, ആത്മാവിനെ ഉണർത്തുന്ന ഓർമകളുടെ മധുരഗാനം. പേജുകൾ മറിക്കുമ്പോൾ, ഓർമകളുടെ ഭാരം ഒരു മഞ്ഞുമൂടൽ പോലെ അയാളുടെ മനസ്സിനെ പൊതിഞ്ഞു. ഒരുപാട് വർഷങ്ങൾക്ക് മുൻപ് ഒരു കോളേജ് വിദ്യാർത്ഥിനി, ക്യാമ്പസിലെ മനോഹരമായ പൂക്കളെ സ്നേഹിച്ചതുപോലെയൊരു കഥ. അടർന്നു വീണു കിടന്നിരുന്ന ലാങ്കിപ്പൂക്കളിൽ ചിലതിനെ എന്നും പെറുക്കിയെടുക്കുന്ന അവളെ നിരീക്ഷിച്ചുകൊണ്ടിരുന്ന ആരോ ഉണ്ടായിരുന്നു— അങ്ങനെയൊരു ദിവസം, മുരളി തനിക്ക് അവളോടുള്ള ഇഷ്ടം ഒരു കത്തിലൂടെ അവളെ അറിയിക്കുന്നു പ്രണയത്തിലാകുക, ആ പ്രണയം തുറന്നു പറയുക , എല്ലാം മറന്നു പ്രണയിക്കുക . അന്നോളം ശരിയെന്നു നെഞ്ചേറ്റിയ പലതും അങ്ങനെയായിരുന്നില്ലെന്ന് തിരിച്ചറിവിലൂടെ അദൃശ്യമായൊരു ശക്തിയ...
Comments
Post a Comment