ജക്കരന്ത- Mobin Mohan ആൽപ്സ് താഴ്വരയിലെ കർണോവിയ എന്ന ചെറുപട്ടണം. അതിന്റെ ഭംഗി കൂട്ടുന്ന പൂത്തുലഞ്ഞ ജക്കരന്ത മരങ്ങളും. കാത്തിരിപ്പാണ് പ്രണയത്തെ ഏറെ മനോഹരമാക്കുന്നതെന്നു അടിവരയിട്ട് ഉറപ്പിക്കുന്നപോലെ, പതിവുതെറ്റിക്കാതെ കുർബാന കഴിഞ്ഞു പ്രിയപ്പെട്ടവനായി കാത്തിരിക്കുന്ന അമേലിയ, എല്ലാ കാമുകന്മാരേയും ാ കാത്തിരിക്കാൻ ഒരല്പനേരം അധികം നൽകി എത്തി ചേരുന്ന സാൽവദോർ, മുഖം തുടുപ്പിച്ചും പരിഭവപ്പെട്ടും തുടങ്ങുന്ന അമേലിയ, അവനോടുള്ള സ്നേഹത്താൽ, അവനു തന്നോടുള്ള സ്നേഹത്താൽ എല്ലാം മറന്നു കൈകോർത്തിരിക്കുമ്പോൾ അവരുടെ പ്രണയത്തെ അനുഗ്രഹവർഷം കൊണ്ട് പുതക്കുന്ന ജക്കരന്ത പൂക്കൾ പ്രണയത്തിനും പരിഭവങ്ങൾക്കും ഒരുവേള കൊടുത്ത വാക്കിനെപ്പോലും മാറ്റിവച്ചു സൗഹൃദത്തിനും, മനുഷ്യബന്ധങ്ങൾക്കും മൂല്യം നൽകുന്ന മനസ്സുകളെ കോറിയിടുന്ന ഹൃദയം തൊടുന്ന നിമിഷങ്ങൾ അനാഥത്വത്തിന്റെ നിഴലിൽ നിന്നും പുറത്തുകടന്നു തനിക്ക് ഏറെ പ്രിയപ്പെട്ട ഇസബെല്ലയെ സ്വന്തമാക്കാൻ അന്നോളം പ്രിയപ്പെട്ട മറ്റെല്ലാത്തിനേയും ഉപേക്ഷിച്ചു അവളുമായി മടങ്ങി വരാമെന്നു വാക്ക് നൽകി യാത്ര പറഞ്ഞു ശത്രുരാജ്യമായ അയൽരാജ്യത്തേക്ക് പോകുന്ന അഗസ്റ്റിനോ, ഉറ്റച...
"Where Words Flow and Stories Unfold"
Comments
Post a Comment